
ദിവസം 360: സ്വർഗ്ഗീയ ആരാധന - The Bible in a Year മലയാളം (with Fr. Daniel Poovannathil)
12/25/2025 | 26 mins.
പൗലോസ് അപ്പസ്തോലൻ സഭാനേതൃത്വത്തിന് നൽകുന്ന നിർദേശങ്ങൾ തീത്തോസിൻ്റെ പുസ്തകത്തിലും, കർത്താവ് യോഹന്നാന് നൽകുന്ന സ്വർഗീയ ദർശനത്തെക്കുറിച്ച് വെളിപാട് പുസ്തകത്തിലും നാം ശ്രവിക്കുന്നു. ഓരോ ദിവസവും നമ്മുടെ ദേവാലയ ബലിപീഠങ്ങളിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനകൾ പുത്രൻ്റെ മധ്യസ്ഥപ്രാർഥനയിലുള്ള സ്വർഗ്ഗീയ ആരാധനയിലുള്ള പങ്കുചേരലാണ്. നമ്മുടെ ഹൃദയങ്ങൾ കർത്താവിൻ്റെ സന്നിധിയിലേക്ക് ഉയർത്താനുള്ള ആഹ്വാനം കുർബാന മധ്യേയുള്ള എല്ലാ അനാഫൊറകളിലും ഉണ്ട്. അതുകൊണ്ട് കൂടുതൽ ആഴമായി കുർബാനയെ സ്നേഹിക്കണം എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [വെളിപാട് 4-7, തീത്തോസ് 1-3, സുഭാഷിതങ്ങൾ 31:10-15] BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Revelation #Titus #Proverbs #വെളിപാട് #തീത്തോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സ്വർഗദർശനം #സിംഹാസനസ്ഥൻ #മുദ്രിതഗ്രന്ഥവും കുഞ്ഞാടും #ആറുമുദ്രകൾ #ക്രേത്തേ #ക്രിസ്തീയ ജീവിതചര്യ

ദിവസം 359: പ്രവചനങ്ങളുടെ പൂർത്തീകരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
12/24/2025 | 24 mins.
പീഡനത്തിലായിരുന്ന സഭയെ വിശ്വാസത്തിൽ പിടിച്ചുനിർത്താൻ, ചരിത്രത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ പരിശുദ്ധാത്മാവ് വെളിപ്പെടുത്തിക്കൊടുക്കുന്നതാണ് ഇന്ന് നാം വെളിപാട് പുസ്തകത്തിലൂടെ ശ്രവിക്കുന്നത്. ഇത് സഭയിലേക്കുള്ള കർത്താവിൻ്റെ സന്ദേശമാണ്. സകല പ്രവചനങ്ങളുടെയും, പൂർത്തീകരണമായ ക്രിസ്തു എന്ന ഒരു വിഷയത്തിലേക്കാണ് വെളിപാട് പുസ്തകം നമ്മളെ എത്തിക്കുന്നത്. പ്രാർത്ഥനാ നിരതനായിരിക്കുമ്പോഴാണ് യോഹന്നാന് ഈ ദൈവിക വെളിപാട് ഈശോ നൽകുന്നത്. അതുകൊണ്ട്, വെളിപാട് പുസ്തകത്തെ മുഴുവൻ നമ്മൾ വ്യാഖ്യാനിക്കേണ്ടത് ആരാധനയുടെ പശ്ചാത്തലത്തിലാണ് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [വെളിപാട് 1-3, 2 തിമോത്തേയോസ് 3-4, സുഭാഷിതങ്ങൾ 31:8-9] BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Revelation #2 Timothy #Proverbs #വെളിപാട് #2 തിമോത്തേയോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #യേശുക്രിസ്തു #യോഹന്നാൻ #ഏഷ്യാസഭകൾ #എഫേസോസിലെ #സ്മിർണായിലെ #ദീപപീഠം #നീതിയുടെ കിരീടം.

ദിവസം 358: ക്രിസ്തുവിൻ്റെ പടയാളി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
12/23/2025 | 18 mins.
വിശ്വാസം ജീവിച്ച ജനതകളുടെ ഇടയിൽ സംഭവിച്ചതും സഭയെ ഉപദ്രവം ചെയ്ത് നശിപ്പിക്കാൻ ശ്രമിച്ചതുമായ പല തിന്മനിറഞ്ഞ പ്രവണതകൾക്കുമെതിരെയുള്ള ഒരു ദൈവികമായ പ്രതിരോധമാണ് യൂദായുടെ ലേഖനം. തങ്ങൾക്കു ലഭിച്ച ദൈവകൃപയെ ദുർവിനിയോഗം ചെയ്യുന്ന ആളുകളെക്കുറിച്ചുള്ള പരാമർശം ഈ ഭാഗത്തുണ്ട്. ക്രിസ്തുവിൻ്റെ യഥാർത്ഥ പടയാളിയാവാൻ നമുക്ക് എന്തൊക്കെ ഗുണവിശേഷങ്ങളാണ് വേണ്ടത് എന്ന് തിമോത്തേയോസിൻ്റെ രണ്ടാം ലേഖനത്തിൽ നാം വായിക്കുന്നു. അനുദിനം നമ്മുടെ ജീവിതത്തെ വിശുദ്ധീകരിച്ച് മുന്നോട്ട് പോകാനുള്ള ഒരു വലിയ ദാഹം നമുക്കുണ്ടാവണമെന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു. [യൂദാ, 2 തിമോത്തേയോസ് 1-2, സുഭാഷിതങ്ങൾ 31:1-7] BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jude #2 Timothy #Proverbs #യൂദാ #2 തിമോത്തേയോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #യൂദാ #തിമോത്തേയോസ് #സുഭാഷിതങ്ങൾ #സോദോമിനെയും ഗൊമോറായെയും പോലെ #ഹെനോക്ക് #വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങൾ #ലോവീസ് #എവുനിക്കെയി #ഫിഗേലോസ് #ഹെർമോഗെനെസ് #ഒനേസിഫൊറോസ് #ഹ്യൂമനേയോസ് #ഫിലേത്തോസ് #മാസ്സായുടെ രാജാവായ ലെമുവേൽ

ദിവസം 357: വചനവും പ്രാർത്ഥനയും വഴി വിശുദ്ധി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
12/22/2025 | 20 mins.
യോഹന്നാൻ്റെ രണ്ടും മൂന്നും ലേഖനങ്ങളിൽ സഭയ്ക്കും സുവിശേഷം പ്രസംഗിച്ചുകൊണ്ടിരുന്ന ആളുകളെ ഭവനങ്ങളിൽ സ്വീകരിച്ച് അവർക്ക് ആതിഥ്യം കൊടുത്ത ദൈവവിശ്വാസിയായ ഗായിയോസിനും എഴുതുന്ന സന്ദേശങ്ങൾ നാം ശ്രവിക്കുന്നു. ദൈവവചനത്താലും പ്രാർത്ഥനയാലും എല്ലാം വിശുദ്ധീകരിക്കപ്പെടും എന്ന് തിമോത്തി ലേഖനത്തിൽ സാക്ഷ്യപ്പെടുത്തുന്നു. മാരകപാപത്തിൻ്റെ ഗണത്തിൽപ്പെടുന്ന വിഗ്രഹാരാധന, വ്യഭിചാരം, ധനമോഹം എന്നിവയിൽ നിന്ന് ഓടിയകലണം. ഏത് സ്ഥലത്തെയും സാഹചര്യത്തെയും വിശുദ്ധീകരിച്ച് എടുക്കേണ്ടത് ദൈവവചനത്താലും പ്രാർത്ഥനയാലുമാണ് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [ 2 യോഹന്നാൻ, 3 യോഹന്നാൻ, 1 തിമോത്തേയോസ് 4-6, സുഭാഷിതങ്ങൾ 30:29-33] BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 John #3 John#1 Timothy #Proverbs #1 യോഹന്നാൻ #2 യോഹന്നാൻ #1 തിമോത്തേയോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സത്യവും #സ്നേഹവും #യേശുക്രിസ്തു #സഭാശ്രേഷ്ഠൻ #ദെമേത്രിയോസ് #ശുശ്രൂഷകൻ #വിധവകൾ #ഭൃത്യൻമാർ #യജമാനൻ

ദിവസം 356: യേശു ഏകമധ്യസ്ഥൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
12/21/2025 | 22 mins.
യോഹന്നാൻ സ്നേഹത്തെക്കുറിച്ച് വിവരിക്കുമ്പോൾ, ജീവിതത്തിൽ നമ്മൾ പുലർത്തേണ്ട നിഷ്ഠയെക്കുറിച്ച് പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ ലേഖനത്തിൽ വിവരിക്കുന്നത് ഇന്ന് നാം ശ്രവിക്കുന്നു. ദൈവകല്പനകൾ പാലിക്കുന്നതിലൂടെയാണ് നമ്മൾ ദൈവസ്നേഹം തെളിയിക്കേണ്ടത്. പിതാവിനും മനുഷ്യർക്കുമിടയിൽ, യേശു മാത്രമാണ് രക്ഷയ്ക്കായി നൽകപ്പെട്ട ഏകനാമം. ജീവിതത്തിൽ നമുക്ക് ലഭിച്ച ദൈവകൃപകളെയെല്ലാം നന്ദിയോടെ തിരിഞ്ഞുനോക്കാൻ കഴിയണം എന്നുള്ളതാണ് ഒരു ആത്മീയ മനുഷ്യൻ്റെ പ്രത്യേകത എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [1 യോഹന്നാൻ 4-5, 1 തിമോത്തേയോസ് 1-3, സുഭാഷിതങ്ങൾ 30:24-28] BIY INDIA LINKS— 🔸Facebook: https://www.facebook.com/profile.php?id=61567061524479 Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 John #1 Timothy #Proverbs #1 യോഹന്നാൻ #1 തിമോത്തേയോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സത്യാത്മാവ് #യേശുക്രിസ്തു #സ്നേഹം #നിത്യജീവൻ #മെത്രാൻ #ഡീക്കന്മാർ



The Bible in a Year - Malayalam